മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിൽ അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട നടൻ സഞ്ജയ് ദത്തിനെ വീണ്ടും ജയിലിലേക്ക് അയക്കാമെന്ന് മഹാരാഷ്ട്ര സർക്കാർ കോടതിയിൽ. ബോംബേ ഹൈകോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സഞ്ജയ് ദത്തിനെ നേരത്തെ ജയില്‍ മോചിതനാക്കിയതിനെതിരായ ഹരജിയിൽ വിധി പറയവെയാണ് സർക്കാർ നയം വ്യക്തമാക്കിയത്.
എന്നാൽ കോടതിക്ക് പ്രത്യേക താൽപര്യമില്ലെന്നും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ആർ.എം സാവന്ത്, സാധന ജാദവ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ജയിലിൽ കിടന്നപ്പോൾ ദത്തിന് തുടരെ തുടരെ പരോൾ അനുവദിച്ചത് എന്തിനെന്നും കോടതി ചോദിച്ചു.
1993ല്‍ 257 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടന കേസില്‍ ആയുധങ്ങള്‍ കൈവശം വെച്ചതിന്‍്റെ പേരിലാണ് 2007ല്‍ സഞ്ജയ് ദത്തിനെ കോടതി ശിക്ഷിച്ചത്. അഞ്ചു വർഷം തടവു ശിക്ഷക്ക് വിധിക്കപ്പെട്ട സഞ്ജയ് ദത്തിന് 120 ദിവസം പരോളും 44 ദിവസത്തെ അവധിയും നൽകിയിരുന്നു. ശിക്ഷയിൽ എട്ട് മാസത്തെ ഇളവും നേടിയാണ് ദത്ത് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.